അജിത്തിന്റെ പുതിയ സിനിമയായ തുനിവിന്റെ ആഘോഷത്തിനിടെ അപകടം; ഒരാൾ മരിച്ചു

single-img
11 January 2023

അജിത്തിന്റെ പുതിയ സിനിമയായ ‘തുനിവ്’ ന്റെ ആഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം.

രോഹിണി തിയേറ്ററിന് മുന്നിലൂടെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറി നൃത്തം ചെയ്യുന്നതിനിടെ നില തെറ്റി താഴെ വീണു ആണ് അപകടം ഉണ്ടായതു എന്നാണു പ്രാഥമിക വിവരം. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകര്‍ ഏറ്റമുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ് ചിത്രം ‘വാരിസ്’ റിലീസ് ചെയ്യുന്നതും ബുധനാഴ്ചയാണ്. വിജയ് ആരാധര്‍ ‘തുനിവി’ന്റെയും അജിത് ആരാധകര്‍ ‘വാരിസി’ന്റൈയും പോസ്റ്ററുകള്‍ കീറിയെറിഞ്ഞത് വലിയ സംഘട്ടനത്തിലാണ് കലാശിച്ചത്.