നടി ശ്രുതി സുരേഷ് വിവാഹിതയായി; വരൻ സംവിധായകൻ സംഗീത് പി രാജൻ

single-img
11 September 2022

പ്രശസ്ത നടി ശ്രുതി സുരേഷ് വിവാഹിതയായി. സംവിധായകനായ സംഗീത് പി രാജനാണ് വരൻ. ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന പാൽതു ജാൻവറിന്റെ സംവിധായകൻ കൂടിയാണ് സംഗീത്. ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നു ശ്രുതി.

തങ്ങളുടെ വിവാഹ വിഡിയോ ശ്രുതി തന്നെ സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവഹം നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

https://www.instagram.com/p/CiWi-GPouev/