ബിഎം‍ഡബ്ല്യു വിന്റെ സെവന്‍ സീരിസ് സ്വന്തമാക്കി നടന്‍ ആസിഫ് അലി

single-img
15 March 2023

ബിഎം‍ഡബ്ല്യുവിന്റെ സെവന്‍ സീരിസ് സ്വന്തമാക്കി നടന്‍ ആസിഫ് അലി. സെവന്‍ സീരിസിന്റെ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷനാണ് ആസിഫ് അലി വാങ്ങിയത്.

കാറിന്റെ ടോപ്പ് മോഡലിന് ഏകദേശം 1.35 കോടി രൂപയാണ് എക്സ്ഷോറൂം വില.

എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറിന് 17 കിലോമീറ്ററാണ് കമ്ബനി വാഗ്ദാനം നല്‍കുന്ന മൈലേജ്. ക്രൂസ് കണ്‍ട്രോള്‍ വിത്ത് ബ്രേക്കിംഗ് ഫങ്ഷന്‍, സെര്‍വട്രോണിക് സ്റ്റീയറിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടി ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്. വേഗം നൂറ് കടക്കാന്‍ 6.2 സെക്കന്‍ഡ് മാത്രം മതി. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവന്‍ സീരിസിന്റെ വാങ്ങിയിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം അവസാനം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആസിഫ് അലി വാങ്ങിയിരുന്നു. ഇന്റീരിയര്‍ ട്രിമ്മിലേയും സെന്റര്‍ കണ്‍സോള്‍ കവറിലേയും ബാഡ്ജിങ്, പേര്‍സണലൈസിഡ് റീയര്‍ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതര്‍ അപ്ഹോള്‍സറി തുടങ്ങി നിരവധി സവിശേഷതകള്‍ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട് എഡിഷനിലുണ്ട്. സേതു രചനയും സംവിധാനവും നിര്‍വഹിച്ച മഹേഷും മാരുതിയുമാണ് ആസിഫ് അലിയുടെ പുതിയ റിലീസ്. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തില്‍ നായിക.