കേരളത്തിൽ വിജയം യുഡിഎഫിനെന്ന് എബിപി സീ വോട്ടർ ; ബിജെപി അക്കൗണ്ട് തുറക്കും: ടൈംസ് നൗ

single-img
1 June 2024

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ. കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും നേടുമെന്നു ടൈംസ് നൗ പ്രവചിക്കുന്നു. ബിജെപി ഒരു സീറ്റ് നേടി (തൃശ്ശൂരില്‍) അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

അതേസമയം, സംസ്ഥാനത്താകെ ഇടതു മുന്നണിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നത്. ശക്തിയേറിയ പോരാട്ടം നടന്ന തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.