ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഇന്റലിജന്‍സ് ഏജൻസി റിപ്പോർട്ട് നൽകി: അരവിന്ദ് കെജ്‌രിവാള്‍

single-img
2 October 2022

വരാൻ പോകുന്ന ഗുജറാത്ത് ഇലക്ഷനിൽ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഇന്റലിജന്‍സ് ഏജൻസികൾ റിപ്പോർട്ട് നൽകിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഞായറാഴ്ച രാജ്‌കോട്ടിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് IB റിപ്പോർട്ടിനെകുറിച്ചു കെജ്‌രിവാള്‍ പറഞ്ഞത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ, ഗുജറാത്തിൽ ആം ആദ്മി പാർട്ടി നേർത്ത മാർജിനിൽ സർക്കാർ രൂപീകരിക്കുമെന്ന് ഐബി റിപ്പോർട്ട് പറയുന്നു. വളരെ കുറച്ച് സീറ്റുകളോടെ ഞങ്ങൾ ബിജെപിയെക്കാൾ മുന്നിലാണ്, ഗുജറാത്തിലെ ജനങ്ങൾ എഎപിക്ക് വലിയ മുന്നേറ്റം നൽകണം, അങ്ങനെ എഎപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുകയും മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുകയും ചെയ്യും- കെജ്‌രിവാൾ പറഞ്ഞു.

ഐബി റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപി അസ്വസ്ഥരായി എന്നും, കോൺഗ്രസും ബിജെപിയും ഉന്നതതല യോഗങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നും കെജ്‌രിവാൾ ആരോപിച്ചു. മാത്രമല്ല ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും എഎപി നേതാവ് ആരോപിച്ചു. ആം ആദ്മിയുടെ വോട്ടുകള്‍ സമാഹരിക്കാനുള്ള ഉത്തരവാദിത്വമാണ് കോണ്‍ഗ്രസിന്. ഇതില്‍ ഗുജറാത്തിലെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.