വെറും നാലുദിവസംകൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടംനേടി ആടുജീവിതം

single-img
1 April 2024

റിലീസ് ചെയ്തു വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് അതിവേഗം 50 കോടി ക്ലബ്ബില്‍ എത്തുന്ന സിനിമ എന്ന റെക്കോര്‍ഡും ഇതോടെ ആടുജീവിതം സ്വന്തമാക്കി .

പൃഥ്വിരാജ് സംവിധായകനായ മോഹൻലാലിന്റെ ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും നേരത്തെ നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. അതേസമയം ആടുജീവിതം സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.