ആദ്യ ദിനത്തിൽ തന്നെ 3 കോടിക്ക് മുകളിൽ കേരള പ്രീ സെയിൽസ് നേടി ‘ആട് 3’

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്’ ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ മാത്രം ആദ്യ ദിനം ലഭിച്ച പ്രീ സെയിൽസ് 3 കോടി രൂപക്ക് മുകളിലാണ്. ഗംഭീരമായ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ജയസൂര്യ നായകനായ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീ സെയിൽസ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആദ്യ ദിനം കേരളത്തിൽ ഗംഭീര ബോക്‌സ് ഓഫീസ് ഓപ്പണിങ് ചിത്രം ഉറപ്പ് വരുത്തിയിരിക്കുകയാണ്.ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ‘ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്’.മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ആദ്യ പ്രോമോ സീനും വലിയ ശ്രദ്ധ നേടിയിരുന്നു.
പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയ സമ്മാനിച്ച ഏറെ രസകരമായ രംഗമാണ് ആദ്യ പ്രോമോ സീനിലൂടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ആദ്യ ഭാഗങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാൻ ഏറെ വക നൽകുന്ന ഒന്നായിരിക്കും ഈ മൂന്നാം ഭാഗവും എന്ന സൂചനയും അത് നൽകിയിട്ടുണ്ട്. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.


