അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച്‌ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയിൽ

single-img
28 October 2022

കൊച്ചി: അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച്‌ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയെ സമീപിച്ചു.

വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെയാണ് ഹര്‍ജി. നിര്‍ബന്ധിച്ച്‌ അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്നും ഭീഷണി ഉണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. കരാറില്‍ നിന്ന് പിന്മാറിയാല്‍ പീഡന കേസില്‍ കുടുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ചോദിച്ചെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

അശ്ലീല ഒടിടി സീരീസില്‍ പൂര്‍ണനഗ്നനായി അഭിനയിപ്പിച്ചെന്ന യുവ നടന്‍റെ പരാതിയില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ നടന്‍റെ പരാതിയിലാണ് കേസ്. എസ്മ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും സംവിധായികക്കുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കരാര്‍ ലംഘിച്ച്‌ നഗ്നനായി അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. 90 ശതമാനം നഗ്നനനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്ഫോം അധികൃതരുടേയും വിശദീകരണം. ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍ബന്ധിപ്പിച്ച്‌ അഭിനയിപ്പിക്കുകയായിരുന്നുവെന്നുമാണ് നടന്‍റെ പരാതി.