മനുഷ്യന്റെ തല കടിച്ചുപിടിച്ച്‌ ഓടുന്ന നായ;സ്തംഭിച്ച്‌ നിന്ന് ആള്‍ക്കുട്ടം

single-img
28 October 2022

മെക്സിക്കോ: വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച്‌ ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച്‌ നിന്ന് ആള്‍ക്കുട്ടം.

മെക്‌സിക്കോയിലെ ഒരു പട്ടണത്തിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ തല പിടിച്ചെടുക്കാന്‍ പൊലീസിന് കഴിഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിക്കുന്നതിനിടെയാണ് തെരുവുനായ മനുഷ്യന്റെ തല കടിച്ചെടുത്ത് ഓടിയത്.

മനുഷ്യന്റെ തല കടിച്ചുപിടിച്ച്‌ തെരുവിലൂടെ നായയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. മയക്കുമരുന്ന് സംഘങ്ങള്‍ അടക്കിവാഴുന്ന മെക്‌സിക്കോയിലെ പ്രധാന നഗരങ്ങളിലൊന്നാണിത്.