കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ

single-img
7 December 2022

കേരളാ പൊലീസിലെ 828 പൊലിസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികളെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അദ്ദേഹം രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദമായ പട്ടിക നൽകിയത്.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോലീസുകാർ ക്രിമിനൽ കേസിൽ ഉൾപെട്ടതായി പട്ടികയിൽ പറയുന്നത് . 99 പേരാണ് ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ ഉള്ളത്.

ക്രിമിനൽ കേസിൽ പ്രതികളായ പോലിസ് ഉദ്യോഗസ്ഥർ ജില്ല തിരിച്ചുള്ള എണ്ണം ഇങ്ങിനെ:

തിരുവനന്തപുരം – 90
കൊല്ലം – 31
പത്തനംതിട്ട – 23
ആലപ്പുഴ – 99
കോട്ടയം – 60
ഇടുക്കി – 33
എറണാകുളം – 97
തൃശൂർ – 64
പാലക്കാട് – 56
മലപ്പുറം – 38
കോഴിക്കോട് – 57
വയനാട് – 24
കണ്ണൂർ – 48
കാസർകോട് – 20