പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; തൃശൂരിൽ ട്യൂഷന്‍ ടീച്ചറായ 37 കാരി അറസ്റ്റിൽ

single-img
7 November 2022

തൃശൂരിൽ പതിനാറു വയസുകാരനെ ട്യൂഷന്‍ ടീച്ചർ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. ഏതാനും നാളുകളായി മാനസികപ്രശ്‌നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. ഇതിലായിരുന്നു പ്ലസ് വണ്‍ പഠിക്കുന്ന ഈ കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ 37 കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യം തന്ന് മയക്കിയ ശേഷം തന്നെ ടീച്ചർ പീഡിപ്പിച്ചുവെന്നാണ് വിദ്യാർത്ഥി നടത്തിയ വെളിപ്പെടുത്തൽ. കൗണ്‍സിലര്‍ ഈ വിവരം രക്ഷിതാക്കളെ അറിയിക്കുമായും ശിശുക്ഷേമ സമിതിക്ക് കൈമാറുകയുമായിരുന്നു.

ടീച്ചറിൽ നിന്നും കുട്ടിക്ക് ദീർഘകാലമായി പ്രവൃത്തിയുണ്ടായെന്നാണ് ആരോപണം. അനേഷണത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞത് ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു. നിലവിൽ പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 29നാണ് ഇവർ അറസ്റ്റിലായത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഈ അധ്യാപിക കഴിഞ്ഞ കൊവിഡ് കാലത്താണ് ടീച്ചര്‍ ട്യൂഷന്‍ ആരംഭിക്കുന്നത് . അധ്യാപികയുടെ സ്വന്തം വീട്ടിൽ തന്നെ വിദ്യാര്‍ത്ഥികള്‍ക്കു സല്‍ക്കാരം നടത്തിയതിനിടെയായിരുന്നു ഈ കുട്ടിക്കു മദ്യം വിളമ്പിയത്. പോക്‌സോ നിയമപ്രകാരമുള്ള കേസ് ആയതിനാലും ഇവർ പഠിപ്പിച്ച മറ്റുകുട്ടികൾക്ക് ഭീതി ഉണ്ടാകുമെന്നതിനാലും പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പൊലീസ് നിര്‍ദേശം.