ദേ​ശീ​യ പ​താ​ക​യെ അപമാനിച്ച ല​ക്ഷ​ദ്വീ​പിലെ ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്

single-img
17 August 2022

സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂടെ ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ച ല​ക്ഷ​ദ്വീ​പ് ബി​ജെ​പി നേതാവിനെതിരെ കേസ്. ലക്ഷദ്വീപിലെ ക​വ​ര​ത്തി​യിലുള്ള ബിജെപിയുടെ നേ​താ​വ് മു​ഹ​മ്മ​ദ് കാ​സിം എ​ച്ച്.​കെ​യ്ക്ക് എ​തി​രെയാണ് പോ​ലീ​സ് കേസ് എടുത്തിരിക്കുന്നത്.

ബിജെപിയുടെ നേ​താ​വാ​യ കാ​സിം ദേ​ശീ​യ പ​താ​ക ത​ല​തി​രി​ച്ചു പി​ടി​ക്കു​ന്ന ചിത്രമാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ​സം​ഭ​വ​ത്തി​ലാ​ണ് ഐ​പി​സി 174-ാം വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​ത​ത്.

​അന്വേ​ഷ​ണ​ത്തി​നാ​യി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നു​ള്ള സ​മ​ൻ​സ് കാ​സി​മി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.