ഫാസിസത്തെ തകർത്ത് ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് ഞങ്ങൾ തിരികെ കൊണ്ട് വരിക തന്നെ ചെയ്യും: വിഡി സതീശൻ

single-img
5 August 2022

ഡൽഹിയിൽ രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് നേതാക്കൾ നടത്തിയ ധർണ സംഘർഷഭരിതമാവുകയും തുടർന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള എംപിമാരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ജന നേതാക്കളെ ക്രൂരമായി തെരുവിലൂടെ വലിച്ചിഴച്ചാൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുമാകില്ല. നിശബ്ദമാക്കാമെന്നാണ് കരുതുന്നതെങ്കിൽ തെറ്റിയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരായ ശബ്ദം നാടിനും ജനങ്ങൾക്കും വേണ്ടിയാണ്. ഫാസിസത്തെ തകർത്ത് ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് ഞങ്ങൾ തിരികെ കൊണ്ട് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനാധിപത്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. ജനശബ്ദത്തെ അടിച്ചമർത്താനും കഴിയില്ല. ജന നേതാക്കളെ ക്രൂരമായി തെരുവിലൂടെ വലിച്ചിഴച്ചാൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുമാകില്ല. നിശബ്ദമാക്കാമെന്നാണ് കരുതുന്നതെങ്കിൽ തെറ്റി.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരായ ശബ്ദം നാടിനും ജനങ്ങൾക്കും വേണ്ടിയാണ്. ഫാസിസത്തെ തകർത്ത് ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് ഞങ്ങൾ തിരികെ കൊണ്ട് വരിക തന്നെ ചെയ്യും.