ബിജെപി ഇന്ത്യയെ മതരാഷ്ട്രമാക്കും; ത്രിവർണ്ണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കും: മെഹബൂബ മുഫ്തി

single-img
5 August 2022

ബിജെപി ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കുമെന്നും ത്രിവർണ്ണ പതാകയെ മാറ്റി പകരം കാവി പതാകയാക്കുമെന്നും പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി . ജമ്മു കശ്മീരിൽ തങ്ങളുടെ പാർട്ടി സർക്കാർ രൂപീകരിച്ച മുൻ സഖ്യകക്ഷിയെ ആഞ്ഞടിച്ച മുഫ്തി, ഭരണഘടനയും ജമ്മു കശ്മീരിന്റെ പതാകയും തട്ടിയെടുത്തതുപോലെ ബിജെപി രാജ്യത്തിന്റെ പതാക മാറ്റുമെന്ന് ആരോപിക്കുകയായിരുന്നു.

ഇനിയുള്ള കാലങ്ങളിൽ ഈ രാജ്യം നിലകൊള്ളുന്ന ഭരണഘടനയും മതേതരത്വത്തിന്റെ അടിത്തറയും പോലും ബിജെപി ഇല്ലാതാക്കും. അവർ ഇതിനെ മതരാഷ്ട്രമാക്കും. നിങ്ങൾ അഭിമാനത്തോടെ ഉയർത്തുന്ന പതാകയെ അവർ മാറ്റിമറിക്കും. കാവി പതാ,” മുഫ്തി പറഞ്ഞു.

ഒരിക്കൽ ജമ്മു കശ്മീരിന്റെ ഭരണഘടനയും പതാകയും തട്ടിയെടുത്തതുപോലെ അവർ ഈ രാജ്യത്തിന്റെ പതാക മാറ്റും. ഇവിടെ ജമ്മു കശ്മീരിന്റെ പതാകയും ഭരണഘടനയും തിരികെ ലഭിക്കുമെന്ന് തന്റെ പാർട്ടി പ്രതിജ്ഞയെടുത്തു. ലക്ഷക്കണക്കിന് ആളുകൾ സ്വയം ബലിയർപ്പിച്ച കശ്മീർ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ അവരെ നിർബന്ധിക്കും,.”- മുഫ്തി കൂട്ടിച്ചേർത്തു.