വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ല; ശ്രീറാമിന്റെ സപ്ലൈകോയിലെ നിയമനത്തിനെതിരെ ഭക്ഷ്യമന്ത്രി

single-img
2 August 2022

ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്നും നീക്കിയ ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ ഹനറാൾ മാനേജരായി നിയമിച്ചതിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് മന്ത്രിയുടെ പരാതി.

നിയമന കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വിവിധ മതസംഘടനകളുടെയും മറ്റും വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈക്കോ ജനറൽ മാനേജറാക്കി ഇന്നലെ വൈകി തീരുമാനിച്ചത്.

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ചീഫ് സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മന്ത്രിമാർ നേരത്തെയും ഉയർത്തിയിരുന്നതാണ്.