മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേക്കില്ല; കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എം കെ മുനീർ

single-img
1 August 2022

കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമര്ശങ്ങളുമായി മുസ്ലിം ലീഗിന്റെ എം.കെ മുനീർ എം.എൽ.എ. ഇന്ന് കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേയാണ് എം.കെ മുനീർ കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

മാർക്സിനെപ്പോലെ ഇത്രയും വൃത്തിഹീനനായ ഒരു മനുഷ്യൻ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല, മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാർക്സിന്റെ പ്രത്യേകത തുടങ്ങിയ പരാമർശങ്ങളാണ് മുനീർ നടത്തിയത്. കാൾ മാർക്സിന്റെ ഭാര്യയും അവരുടെ വീട്ടുജോലിക്കാരിയായ ഹെലൻ ദമൂത്തും ഒരുമിച്ചാണ് ​ഗർഭിണിയായത്.

അതിൽ തന്നെ വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാൾ മാർക്സിനെ വാർത്തുവെച്ചതുപോലെയാണ്. ഈ കാര്യങ്ങളൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീർ പറയുന്നു. ഇതോടൊപ്പം വിവാദമായ ലിംഗ സമത്വത്തിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എം.കെ മുനീർ രം​ഗത്തെത്തുകയും ചെയ്തു. താൻ നടത്തിയ പ്രസ്താവന ലിംഗ സമത്വത്തിന് എതിരല്ല. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകൾ നടത്തുന്നതെന്നും എംകെ മുനീർ പറഞ്ഞു.