മ​​​ങ്കി​​​പോ​​​ക്സ് വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ  അ​​​തീ​​​വ ജാ​​​ഗ്ര​​​താ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം

single-img
25 July 2022

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ങ്കി​​​പോ​​​ക്സ് വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന ആ​​​ഗോ​​​ള അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ അ​​​തീ​​​വ ജാ​​​ഗ്ര​​​താ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ളം.

രോ​​​ഗ​​​പ്പ​​​ക​​​ര്‍​​​ച്ച ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്.

സ്റ്റാ​​​ന്‍​​​ഡേ​​​ര്‍​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രൊ​​​സീ​​​ജി​​​യ​​​ര്‍

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​​​ക്കാ​​​ര്‍- സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു സ​​​ര്‍​​​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ്റ്റാ​​​ന്‍​​​ഡേ​​​ര്‍​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രൊ​​​സി​​​ജി​​​യ​​​ര്‍ പി​​​ന്തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ക​​​ര്‍​​​ശ​​​ന നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി വാ​​​ന​​​രവ​​​സൂ​​​രി കേ​​​ര​​​ള​​​ത്തി​​​ല്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്.

രോ​​​ഗ​​​പ്പ​​​ക​​​ര്‍​​​ച്ച ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഐ​​​സൊ​​​ലേ​​​ഷ​​​ന്‍, ചി​​​കി​​​ത്സ, സാ​​​ന്പി​​​ള്‍ ശേ​​​ഖ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഉ​​​ള്‍​​​ക്കൊ​​​ള്ളി​​​ച്ചു​​​ള്ള​​​താ​​​ണ് സ്റ്റാ​​​ന്‍​​​ഡേ​​​ര്‍​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രൊ​​​സീ​​​ജി​​​യ​​​ര്‍. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രെ ഐ​​​സൊ​​​ലേ​​​റ്റ് ചെ​​​യ്യും.
രോ​​​ഗി​​​ക​​​ളെ​​​യും സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​​​സും സ​​​ജ്ജ​​​മാ​​​ക്കി.

എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​വും ദ്രു​​​ത​​​ഗ​​​തി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്നു. ഇ​​​തു​​​വ​​​രെ 1200ല​​​ധി​​​കം ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്ക് വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കി. ഡെ​​​ര്‍​​​മ​​​റ്റോ​​​ള​​​ജി​​​സ്റ്റ്, ഫി​​​സി​​​ഷന്‍, പീ​​​ഡി​​​യാ​​​ട്രിഷന്‍, പു​​​ല​​​രി ക്ലി​​​നി​​​ക്, ആ​​​യു​​​ഷ് വി​​​ഭാ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​​​ക്കും വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കു​​​ന്നു.

എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ട് ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​​​കു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ല്‍ രോഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്. മ​​​റ്റാ​​​ര്‍​​​ക്കും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കൊ​​​ല്ലം, ക​​​ണ്ണൂ​​​ര്‍, മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ള്‍​​​ക്കാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഇ​​​ട​​​പ​​​ഴ​​​ക​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജില്ലകളിലും കേ​​​ര​​​ള​​​ത്തി​​​നു പി​​​ന്നാ​​​ലെ ഡ​​​ല്‍​​​ഹി​​​യി​​​ലും വാ​​​ന​​​ര വ​​​സൂ​​​രി റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന പു​​​തു​​​ക്കി​​​യ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശം എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ഉ​​​ട​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കും. ഇ​​​തി​​​ന്‍റെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലും വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. എ​​​ല്ലാ ജി​​​ല്ല​​​ക​​​ള്‍​​​ക്കും ജാ​​​ഗ്ര​​​താ നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അറിയിച്ചു.

ആ​​​ദ്യ പോ​​​സ​​​ിറ്റീ​​​വ് കേ​​​സി​​​ല്‍നി​​​ന്നു​​​ള്ള സാ​​​ന്പി​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പ​​​ശ്ചി​​​മാ ആ​​​ഫ്രി​​​ക്ക​​​ന്‍ വൈ​​​റ​​​സ് വ​​​ക​​​ഭേ​​​ദം എ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത് താ​​​ര​​​ത​​​മ്യേ​​​ന പ​​​ക​​​ര്‍​​​ച്ച കു​​​റ​​​വു​​​ള്ള​​​തും മ​​​ര​​​ണ​​​നി​​​ര​​​ക്കു കു​​​റ​​​വു​​​ള്ള​​​തു​​​മാ​​​ണെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം ചേര്‍ന്നു

കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​ന്ന​ത​തലയോ​ഗം ചേ​ര്‍​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, തു​റ​മു​ഖ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും വി​ദേ​ശ​ത്തു​നി​ന്നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​വ​രു​ടെ സാം​പി​ളു​ക​ള്‍ പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ​രി​ശോ​ധി​ക്കും.

രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​ത്യ​പൂ​ര്‍​വ കേ​സു​ക​ളി​ല്‍ മാ​ത്ര​മെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ ഡോ.​ പ്ര​ഗ്യാ യാ​ദ​വ് പ​റ​ഞ്ഞു.