ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

single-img
24 July 2022

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി മത്സരിച്ച നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്.

ആദ്യ ശ്രമത്തിൽത്തന്നെ 90 മീറ്റർ ദൂരം പിന്നിട്ട് ഫോം തെളിയിച്ച നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, അവസാന ശ്രമത്തിൽ 90.54 മീറ്റർ ദൂരം കണ്ടെത്തി സ്വർണം നിലനിർത്തി. എന്നാൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്.

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇന്ത്യയുടെ ഒരേയൊരു മെഡൽ.