നിങ്ങൾക്കും കാണാം; ഇന്ന് അർദ്ധരാത്രി ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ദൃശ്യമാകും

single-img
13 July 2022

ഈ വർഷം ഉണ്ടാകുന്ന നാല് സൂപ്പര്‍ മൂണുകളില്‍ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രിയിൽ ആകാശത്ത് ദൃശ്യമാകും. അടുത്തമാസം 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചു.

സ്‌പേസിൽ ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്. ഈ സമയം ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. ഇന്ന് അര്‍ധരാത്രിയിൽ ഏകദേശം 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാൻ സാധിക്കും.

ഈ മാസം കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും. ഭൂമിയിലെ ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക് മൂണ്‍ എന്ന് വിളിക്കുന്നത്. നേരത്തെ ജൂണ്‍ 14നായിരുന്നു ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ മൂണായ സ്ട്രോബറി മൂണ്‍ ആകാശത്ത് ദൃശ്യമായത്.