സംസ്ഥാനത്ത് ഇന്ന് വ്യാപകമഴ; 11 ജില്ലകളിൽ യെലോ അലർട്ട്

single-img
3 July 2022

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്‌ഥാനത്ത് മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെ കേരള, കർണാടക, മഹരാഷ്ട്ര തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നാണു കർശന നിർദേശം.അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 2ന് കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുമ്പെയാണ് കാലവര്‍ഷമെത്തിയത്.