അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി; നിലപാട് വ്യക്തിപരമെന്ന് കോൺഗ്രസ്

single-img
29 June 2022

കേന്ദ്രസർക്കാർ നടപ്പാക്കിയ ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ നിലപാട് തള്ളി നേതൃത്വം. അഗ്നിപഥ് അനുകൂലിക്കുന്നത് മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് മാത്രമെന്നാണ് കോൺഗ്ര പറയുന്നത്.

അഗ്നിപഥ് തികച്ചും ദേശവിരുദ്ധവും, യുവാക്കളോട് കടുത്ത അനീതി കാട്ടുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു. നേരത്തെ അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് എല്ലായ്പ്പോഴും രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു