ലതികാ സുഭാഷ് ഔദ്യോഗിക വാഹനത്തില്‍ സ്വകാര്യ യാത്ര നടത്തി; 97,140 രൂപ തിരിച്ചടയ്ക്കണം

single-img
28 June 2022

സംസ്ഥാന വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ് തന്റെ ഔദ്യോഗിക വാഹനത്തില്‍ സ്വകാര്യ യാത്ര നടത്തിയതിന് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് എംഡി പ്രകൃതി ശ്രീവാസ്തവ നിർദ്ദേശം നൽകി. ഈ വർഷം ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30വരെ നടത്തിയ യാത്രയുടെ നഷ്ടപരിഹാരം തിരിച്ചടയ്ക്കണമെന്നാണ് നിർദ്ദേശത്തിൽ പറഞ്ഞിട്ടുള്ളത്.

എൻസിപി നേതാവായ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയെന്നാണ് എം ഡി നൽകിയ കത്തിൽ പറയുന്നത്. ഇത്തരത്തിൽ നടത്തിയ യാത്രയുടെ നഷ്ടപരിഹാരമായി 97,140 രൂപ ജൂൺ 30ന് മുമ്പ് അടക്കണമെന്നാണ് നിർദേശം. പണം അടച്ചില്ലെങ്കിൽ ഓണറേറിയത്തിൽ നിന്ന് തുക ഈടാക്കുമെന്നും എംഡി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.