ഉപയോഗ ശൂന്യമായ കെഎസ്ആർടിസിയുടെ ബസുകൾ ആക്രിവിലയ്ക്ക്; ഇതുവരെ 20 ബസുകൾ വിറ്റു

single-img
18 June 2022

സംസ്ഥാനത്തെ കാലഹരണപ്പെട്ട് ഉപയോഗ ശൂന്യമായ കെഎസ്ആർടിസിയുടെ ബസുകൾ ആക്രിവിലയ്ക്ക് വിൽക്കാൻ ആരംഭിച്ചു. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഇതുവരെ 20 ബസുകൾ വിറ്റു. ആലപ്പുഴ – കോട്ടയം ജില്ലയിലെയും ഉപയോഗ ശൂന്യമായ നിരവധി ബസുകൾ ചേർത്തല ഡിപ്പോയിൽ എത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഇവിടേക്ക് നൽകുന്നത്. 45 ബസുകൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്.

വിൽപ്പനയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആസ്ഥാനത്തു നിന്നാണ് ഇടപാടുകളെല്ലാം നടത്തുന്നത് . എൻജിൻ നമ്പർ പ്ലേറ്റ് ഉൾപ്പെടെ അഴിച്ചുനീക്കിയ ശേഷമാണ് ബസ് നൽകുക. ആക്രി വിലയ്ക്ക് വാങ്ങുന്നവർ ക്രെയിൻ ഉപയോഗിച്ചാണ് കൊണ്ടുപോകുന്നത്. ഇപ്പോൾ പാലക്കാട്, തമിഴ്നാട് മേഖലയിൽ നിന്നുള്ളവരാണ് ബസ് എടുത്തിരിക്കുന്നത്.

ബസിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് വില നിശ്ചയിച്ചു നൽകുന്നത്. ഇതോടൊപ്പം തന്നെ കുറച്ചെങ്കിലും ഉപയോഗ യോഗ്യമായ ബസ് രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കുന്നതിന്റെ നടപടികൾ കെഎസ്ആർടിസി തുടങ്ങിയിരുന്നു.