പെട്രോളിന് 2.41 രൂപ, ഡീസലിന് 1.36; ഇന്ധന നികുതി കുറച്ച് കേരളാ സര്‍ക്കാര്‍

single-img
21 May 2022

പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയും കേന്ദ്രസർക്കാർ നികുതി കുറച്ച പിന്നാലെ ഇന്ധന നികുതി കുറച്ചുകൊണ്ട് കേരളാ സര്‍ക്കാര്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സർക്കർ കുറയ്ക്കുന്നതായി ധനമന്ത്രി മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

കേന്ദ്രസർക്കാർ ഭീമമായ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും അതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

മന്ത്രിയുടെ പോസ്റ്റ് പൂർണ്ണരൂപം: ”കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്. “