ആലപ്പുഴയിൽ ബജ്‌രംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലികള്‍; സംഘർഷസാധ്യത; കനത്ത സുരക്ഷ

single-img
21 May 2022

വിഎച്പിയുടെ യുവ ജന വിഭാഗമായ ബജ്‌രംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലികള്‍ ഇന്ന് ആലപ്പുഴ നഗരത്തില്‍ നടക്കുന്നതിനെ തുടർന്ന് വന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ്. ഏതാനും നാളുകളായി ആര്‍എസ്എസ്, പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ.യുമായി ബന്ധപ്പെട്ട് – രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ആലപ്പുഴയില്‍ പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിലവിൽ പോപ്പുലര്‍ ഫ്രണ്ട് റാലി പ്രഖ്യാപിച്ചതിന് ബദലായാണ് പ്രദേശത്ത് ബജ്‌രംഗ് ദള്‍ റാലി നടത്താന്‍ തീരുമാനിച്ചത്.

ബജ്‌രംഗ് ദളിന്റെ ഇരുചക്ര വാഹന റാലിയും, പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവും സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടുകൂട്ടരും ഒരേ സമയം റാലി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംഘര്‍ഷ സാധ്യത കണത്തിലെടുത്ത് പിന്നീട് സമയം മാറ്റുകയായിരുന്നു. രാവിലെ 10ന് ബജ്‌രംഗ് ദളിന്റെ റാലിയും വൈകീട്ട് നാലിന് പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയും നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലി കടന്നുപോകുന്ന വഴികളിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.