രാജ്യത്തിന് ഇന്ന് ദുഃഖം നിറഞ്ഞ ദിവസം; പേരറിവാളന്റെ മോചനത്തില്‍ പ്രതിഷേധവുമായി കോൺഗ്രസ്

single-img
18 May 2022

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിച്ച സുപ്രീം കോടതി നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട്കോണ്‍ഗ്രസ്. പേരറിവാളനെ മോചിപ്പിച്ചതില്‍ തങ്ങൾക്ക് വേദനയും നിരാശയുമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

വളരെ നിസ്സാരവും വിലകുറഞ്ഞതുമായ രാഷ്ട്രീയത്തിനു വേണ്ടി, ഒരു മുന്‍പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സാഹചര്യം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചതായി അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തിന് ഇന്ന് ദുഃഖം നിറഞ്ഞ ദിവസമാണ്. പേരറിവാളന്റെ മോചന നടപടിയില്‍ ദുഃഖവും അമര്‍ഷവുമുള്ളത് കോണ്‍ഗ്രസുകാര്‍ക്കും മാത്രമല്ല, ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരന്മാര്‍ക്കും അതുണ്ടെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.