കോവിഡ് നിരക്ക് കുറയുന്നു; പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

single-img
11 April 2022

കേരളത്തിൽ കോവിഡ് പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. കോവിഡ് നിരക്കുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് ഈ രീതിയിൽ ഒരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയ നിർത്തുമ്പോൾ സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും കോവിഡ് കേസുകളുടെ കണക്കെടുപ്പും തുടരാനാണ് തീരുമാനം.

അടുത്ത ദിവസം മുതൽ എല്ലാ ദിവസവും പ്രതിദിന കണക്കുകള്‍ വാര്‍ത്താക്കുറിപ്പായി എത്തിയിരുന്നത് അവസാനിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിൽ പ്രതിദിന കേസുകള്‍ രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും അമ്പതിനായിരത്തോളം പ്രതിദിന കേസുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അത് 200 മുതല്‍ 300 വരെയായി കുറഞ്ഞു. ഇതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതും ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന് കാരണമായി.