നിയമസഭ തല്ലിതകര്‍ത്ത വിദ്യാഭ്യാസമന്ത്രി കേന്ദ്രമന്ത്രി മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യം: കെ സുരേന്ദ്രൻ

single-img
3 April 2022

കേന്ദ്രമന്ത്രിയായ വി മുരളീധരനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ നിയമസഭ തല്ലിതകര്‍ത്ത വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രമന്ത്രി വി മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണ്.

സംസ്ഥാനത്തെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ തടിയൂരാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ വിദ്യാഭ്യാസമന്ത്രിക്ക് മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

കെ സുരേന്ദ്രന്റെ വാക്കുകൾ: ”കേരളത്തിന്റെ നിയമസഭ തല്ലിതകര്‍ത്ത മന്ത്രി വി ശിവന്‍കുട്ടി കേന്ദ്രമന്ത്രി വി മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണ്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിന്നും തടിയൂരാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവന്‍കുട്ടിക്ക് മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്.

വികസനം എന്ന് പറഞ്ഞാൽ പിണറായി വിജയനും ശിവന്‍കുട്ടിക്കും കീശ വീര്‍പ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വി ശിവന്‍കുട്ടിയുടെ എനീഷ്യലിലെ ‘വി’ വാചകമടിയെന്നാണ്. വാചക കസര്‍ത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതല്‍.”