സാമ്പത്തിക പ്രതിസന്ധി; അഭയാർത്ഥി പ്രവാഹം തടയാൻ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക

single-img
1 April 2022

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള അഭയാർത്ഥി പ്രവാഹം തടയാൻ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക. ഇന്ത്യയുമായി അടുപ്പമുള്ള തലൈമണ്ണാരം ഉൾപ്പടെയുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കൂടുതൽ പേർ കടൽ കടക്കാൻ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഇപ്പോൾ സമുദ്രാതിർത്തികൾ അടച്ചത്.

ഇന്ത്യയിലേക്ക് കൂടുതലായി വരാൻ ശ്രീലങ്കൻ വംശജർ താത്പര്യപ്പെടുന്നുവെന്നും അതിനും പണമില്ലാത്താണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ഒരു ശ്രീലങ്കൻ പൗരൻ പറഞ്ഞിരുന്നു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ അഭയം തേടുന്നത്. ശ്രീലങ്ക സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.