100 കോടിരൂപയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹന പൂജയ്ക്ക് എത്തിച്ച് രവി പിള്ള

single-img
25 March 2022

വ്യവസായി രവി പിള്ളയുടെ 100 കോടിരൂപയുടെ വിലവരുന്ന പുതിയ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹന പൂജക്കെത്തിച്ചു. വാങ്ങിയതിന് ശേഷമുള്ള ഔദ്യോഗിക യാത്രകൾക്ക് മുന്നേയാണ് ഹെലികോപ്റ്റർ പൂജക്കെത്തിച്ചത്.

എച് 145 മോഡൽ എയർബസ് ഹെലികോപ്റ്ററാണ് പൂജിക്കാനായി ഇന്ന് ഗുരുവായൂരിലേക്കെത്തിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ ഗ്രൗണ്ടിലായിരുന്നു പൂജ നടത്തിയത്. ഇന്ന് വൈകീട്ട് 3 മണിയോടെ ഗുരുവായൂരപ്പന്റെ ഭക്തരായ രവി പിള്ളയും, കുടുംബവും വാഹനം പൂജയ്ക്കായി കൊണ്ടുവരികയായിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ മേൽശാന്തി പഴയം സുമേഷ് നമ്പൂതിരി ശ്രീകൃഷ്ണ ഗ്രൗണ്ടിൽ വച്ച് ഹെലികോപ്റ്റർ പൂജ നടത്തി. ഏകദേശം നൂറുകോടിയോളം മുടക്കി ഇന്ത്യയിൽ തന്നെ ആദ്യമായാണ് എച്ച് 145 ഡി 3 ഹെലികോപ്റ്റർ രവി പിള്ള വാങ്ങിയത്.