പൊതു ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ; റാണാ അയ്യൂബിൽ നിന്നും 1 കോടി 77 ലക്ഷം രൂപ ഇഡി കണ്ടുകെട്ടി

single-img
11 February 2022

മാധ്യമപ്രവർത്തകയായ റാണാ അയ്യൂബിൽ നിന്നും 1 കോടി 77 ലക്ഷം രൂപ കേന്ദ്ര ഏജൻസിയായ ഇ ഡി കണ്ടുകെട്ടി. പൊതു ജനങ്ങളിൽ നിന്ന് സംഭാവനയായി കിട്ടിയ തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി.

നേരത്തെ മൂന്ന് ക്യാമ്പയിനുകൾക്കായി സ്വരൂപിച്ച പണം സ്വന്തം ഇവർ ആവശ്യങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോക്ക്ഡൗൺ ആയിരുന്ന സമയം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിരുന്നു റാണാ അയ്യൂബ് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചിരുന്നത്.

അതേസമയം, ” കേന്ദ്ര സർക്കാർ അവരുടെ ഏജൻസികൾ ഉപയോഗിച്ച് സത്യം വിളിച്ചു പറയുന്ന പത്രപ്രവർത്തകരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്, എങ്ങനെ ഇത് മറികടക്കും” – എന്ന് റാണാ സോഷ്യൽ മീഡിയയിൽ എഴുതി.