മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ തിരുവല്ല ബൈപാസിൽ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

single-img
30 October 2021

തിരുവല്ല ബൈപാസിൽസംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം നടന്നത്.

അപകടത്തിൽ വാഹനത്തിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല . മന്ത്രി തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍, നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.