മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകാൻ സാധിക്കും; അസം മുഖ്യമന്ത്രിക്കെതിരെ ട്രോളുമായി സിദ്ധാര്‍ത്ഥ്

single-img
11 May 2021

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിന്നാലെ അസം മുഖ്യമന്ത്രിയെ ട്രോളി തമിഴ് നടൻ സിദ്ധാര്‍ത്ഥ്. ഹിമന്ത ബിശ്വ ശര്‍മ്മ ചെയ്ത അദ്ദേഹത്തിന്റെ തന്നെ പഴയൊരു പ്രസ്താവന ട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥ് ഇത്തവണ രംഗത്തെത്തിയത്.

‘ജനങ്ങൾ മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും. അസമില്‍ കൊവിഡ് ഇല്ല- അസം മുഖ്യമന്ത്രി,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയതു. അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്.