ബുമ്രയുമായി വിവാഹം; വാർത്തകൾ തള്ളി അനുപമയുടെ മാതാവ് സുനിത പരമേശ്വരൻ

single-img
5 March 2021

ഇന്ത്യൻ ക്രിക്കറ്റ് താരമായ ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേർത്തുകൊണ്ട് സോസ്റഷ്യൽ മീഡിയയിൽ ഉണ്ടായ പ്രചാരണങ്ങളെ തള്ളി മാതാവ് സുനിത പരമേശ്വരൻ. നിലവിൽ ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത പറയുന്നു.

അനുപമയുടെ വിവാഹം ഇതിനകം സോഷ്യൽ മീഡിയയിൽ പലതവണ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ.

ഇപ്പോൾ ഉള്ളപോലെ ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു. സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകൾ ഇറങ്ങിയതോടെ ഇരുവരും അൺഫോളോ ചെയ്തെന്നാണു തോന്നുന്നത്. – സുനിത പറഞ്ഞു.