ഞങ്ങളുടെ രാജ്യത്തുള്ള റോഹിംഗ്യൻ അഭയയാർത്ഥികൾക്ക് പാസ്പോർട്ട് നൽകണം: ഇല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തുള്ളവർ സൗദി കാണില്ല: ബംഗ്ലാദേശിന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

single-img
10 October 2020

അഭയാർത്ഥികളായ റോഹിംഗ്യൻ മുസ്ലിങ്ങൾക്കു വേണ്ടി വാദിച്ച് സൗദി അറേബ്യ. സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​നോ​ട് സൗ​ദി അ​റേ​ബ്യ ആവശ്യപ്പെട്ടു. റോഹിംഗ്യൻ അഭയാർഥികൾക്കു നേരെ കാലങ്ങളായി ബംഗ്ലാദേശ് തുടരുന്ന നിലപാടിനെതിരെയാണ് സൗദി രംഗത്തെത്തിയത്. 

അഭയാർത്ഥികൾക്ക് പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സൗ​ദി​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും സൗദി മുന്നറിയിപ്പ് നൽകി. നിരവധി ബംഗ്ലാദേശ് തൊഴിലാളികളാണ് സൗദി അറേബ്യയിൽ പ്രവാസികളായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 

40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന അ​ര​ല​ക്ഷ​ത്തി​ലേ​റെ രോ​ഹിം​ഗ്യ​ൻ വം​ശ​ജ​രാ​ണ് സൗ​ദി​യി​ലു​ള്ള​ത്. സൗ​ദി​യും ബ്ഗ്ലാ​ദേ​ശും ത​മ്മി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് നേരത്തേയും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.