സൗദി രാജാവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
10 September 2020

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൾ​അ​സീ​സ് അ​ൽ സൗ​ദ് രാ​ജാ​വിനെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണ​മാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ ഉ​യ​ർ​ന്നു വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തതായാണ് സൂചന. 

ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​ത്തി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.  ജി-20 ​രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സൗ​ദി അ​റേ​ബ്യ വ​ഹി​ക്കു​ന്ന നേ​തൃ​ത്വം കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​താ​യി നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി.

കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് സൗ​ദി ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് മോദി സ​ൽ​മാ​ൻ രാ​ജാ​വി​ന് ന​ന്ദി അ​റി​യി​ച്ചു.