കൊ​ല്ല​പ്പെ​ട്ട എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

single-img
9 September 2020

ക​ണ്ണ​വ​ത്ത് കൊ​ല്ല​പ്പെ​ട്ട എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊല്ലപ്പെട്ട സ​യി​ദ് മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം തെ​ളി​ഞ്ഞ​ത്. ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സ​ഹോ​ദ​രി​മാ​ര്‍​ക്കൊ​പ്പം കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ​യി​ദ് മു​ഹ​മ്മ​ദി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണ​വം കൈ​ചേ​രി വ​ള​വി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

പോ​സ്റ്റു​മോ​ര്‍​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ണ്ണ​വം ശ്യാ​മ​പ്ര​സാ​ദ് വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​ണ് സ​യി​ദ് മു​ഹ​മ്മ​ദ്.