വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റു​ക​ൾ, വെ​ട്ടു​ക്കി​ളി ആ​ക്ര​മ​ണ​ങ്ങ​ൾ എന്നിവ ഇന്ത്യക്കാരെ ശക്തരാക്കി: മോദി

single-img
4 September 2020

ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസ് മൂ​ലം ഇ​ന്ത്യ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​തെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളെ ഒി​ക്ക​ലും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ രാ​ജ്യം കോ​വി​ഡി​ന് പു​റ​മെ വെ​ള്ള​പ്പൊ​ക്കം, ര​ണ്ട് ചു​ഴ​ലി​ക്കാ​റ്റു​ക​ൾ, വെ​ട്ടു​ക്കി​ളി ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ടു. എ​ന്നാ​ൽ‌ ഇ​ത് ഞ​ങ്ങ​ളു​ടെ ആ​ളു​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​രാ​ക്കു​ക​യാ​ണ് ചെ​യ്ത​ത് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ-​യു​എ​സ് സ്ട്രാ​റ്റ​ജി​ക് പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് ഫോ​റം (യു​എ​സ്‌​ഐ​എ​സ്പി​എ​ഫ്) മൂ​ന്നാ​മ​ത് വാ​ര്‍​ഷി​ക നേ​തൃ​ത്വ ഉ​ച്ച​കോ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് മോ​ദി സം​സാ​രി​ച്ച​ത്.

പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ മാ​ത്ര​മു​ള്ള ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെന്നും മോദി പറഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പി‌​പി‌​ഇ കി​റ്റ് നി​ർ​മാ​താ​ക്ക​ളാ​ണ് ഇ​ന്ത്യ. ജ​നു​വ​രി​യി​ലെ ഒ​രു കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ലാ​ബി​ൽ നി​ന്ന് ഇ​പ്പോ​ൾ രാ​ജ്യ​ത്തു​ട​നീ​ളം 1600 ലാ​ബു​ക​ൾ ഉ​ണ്ടെന്നും പപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

പ്രാ​ദേ​ശി​ക​ത​യെ​യും ആ​ഗോ​ള​ത​യെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ആ​ത്മ​നി​ര്‍​ഭ​ർ ഭാ​ര​ത്. ലോ​ക​ത്തി​ന്‍റെ ക​രു​ത്ത് ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യു​ടെ ശ​ക്തി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ഇ​തു​റ​പ്പാ​ക്കു​ന്നുവെന്നും പ്രധാമന്ത്രി പറഞ്ഞു. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് മു​ന്നി​ലു​ള്ള​ത്. അ​തു​പോ​ലെ​ത്ത​ത്തെ സു​താ​ര്യ​മാ​യ ഒ​രു നി​കു​തി വ്യ​വ​സ്ഥ​യാ​ണ്‌ ഇ​ന്ത്യ​യി​ൽ ഉ​ള്ള​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.