തട്ടിക്കൊണ്ടുപോയ അക്രമിക്കൊപ്പം ജീവിക്കണം: 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയോട് പാക് ഹെെക്കോടതി

single-img
10 August 2020

താനൊരു പെൺകുട്ടിയാണെന്ന് കരുതി അവൾക്ക് അവളുടെ മൗലിക അവകാശങ്ങൾ റദ്ദുചെയ്യപ്പെടുമോ? നമ്മുടെ രാജ്യത്തെ കാര്യമാണെങ്കിൽ ഭരണഘടനാപരമായി ഇല്ല എന്നു തന്നെയാണ് ഉത്തരം. അങ്ങനെയൊരു സാഹചര്യം സംജാതമായാൽ ആ  പെൺകുട്ടിക്ക് തീർച്ചയായും നീതിപീഠങ്ങളെ സമീപിക്കാം. അവിടെ നിന്നും അനുകൂലമായ ഒരു വിധിയുണ്ടാകുമെന്ന പ്രതീക്ഷയോടെ തന്നെ. 

എന്നാൽ മറ്റു രാജ്യങ്ങളിലെ കാര്യം ഇതാണോ? പ്രത്യേകിച്ചും നമ്മുടെ അയൽക്കാരായ പാകിസ്താനിൽ. പെൺകുട്ടികളുടെ ജീവനും ജീവിതത്തിനും പുല്ലുവില എന്നാണ് പാകിസ്താനിൽ നിന്നുള്ള ചില വാർത്തകൾ കേൾക്കുമ്പോൾ മനസ്സിലാകുന്നത്. അവിടുത്തെ കോടതികൾ പോലും അവരുടെ ജീവിതത്തിന് വില നൽകുന്നില്ല എന്നുള്ളതാണ് ഏറെ ഖേദകരം. 

അങ്ങനെയാരു വാർത്തയാണ് പാകിസ്താനിൽ നിന്നും കഴിഞ്ഞദിവസം എത്തിയിരിക്കുന്നത്. 14 വ​യ​സു​ള്ള ക്രി​സ്ത്യ​ൻ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, മ​തം​മാ​റ്റി വി​വാ​ഹം ക​ഴി​ച്ച​തു ശ​രി​വ​ച്ചിരിക്കുകയാണ് ലാ​ഹോ​ർ ഹൈ​ക്കോ​ട​തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ താൻ വിവാഹം കഴിച്ചുവെന്നു പറഞ്ഞ അക്രമിയുടെ വാക്ക് കോടി വിശ്വസിച്ചുവെന്ന്. നല്ല കഥ. 

ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​ണ് മ​രി​യ ഷാ​ബാ​സി​നെ മു​ഹ​മ്മ​ദ് നാ​കാ​ഷും ര​ണ്ടു കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഫൈ​സാ​ലാ​ബാ​ദി​ന​ടു​ത്തു​ള്ള മ​ദീ​നാ​ പ​ട്ട​ണ​ത്തി​ലാ​ണു സം​ഭ​വം നടന്നത്. വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ അക്രമികൾ തോ​ക്കു​മാ​യി വ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ചെ​ന്നും അ​വ​ൾ മ​തം മാ​റി​യെ​ന്നു​മാ​യി​രു​ന്നു അക്രമികളുടെ അ​വ​കാ​ശ​വാ​ദം. 

സംഭവം കേസ് ആയതോടെ ഫൈ​സ​ലാ​ബാ​ദ് ജി​ല്ലാ കോ​ട​തി പ്രശ്നത്തിൽ ഇടപെട്ടു. മ​രി​യ​യെ മോ​ചി​പ്പി​ക്കാ​നും ഒ​രു അ​ഭയ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞ ജൂ​ലൈ 30ന് ​ഫൈ​സ​ലാ​ബാ​ദ് ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വി​ടുകയായിരുന്നു. 

തുടർന്ന് കേസ് ഹെെക്കോടതിയിലെത്തി. എന്നാൽ അമ്പരപ്പിക്കുനന് വിധിയാണ് ഹെെക്കോടതിയിൽ നിന്നുമുണ്ടായത്. മ​രി​യ​യെ നാ​കാ​ഷി​നൊ​പ്പം വി​ട്ട​യ​യ്ക്കാ​നാണ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് രാ​ജാ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് അ​ബ്ബാ​സി ഓ​ഗ​സ്റ്റ് നാ​ലി​നു ഉത്തരവിട്ടത്. കോടതി വിധിക്കു കണ്ടെത്തിയ ന്യായങ്ങളും ഈ അവസരത്തിൽ ഓർക്കണം. പെ​ൺ​കു​ട്ടി മ​തം​മാ​റി​യെ​ന്നും വി​വാ​ഹി​ത​യാ​ണെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. അതായത് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുക എന്നുള്ളത് ഇവിടെ നിയമവിധേയമാണെന്നു പറയാതെ പറയുകയായിരുന്നു കോടതി. 

ഭർത്താവെന്നു പറയുന്ന നാ​കാ​ഷ് ഹാ​ജ​രാ​ക്കി​യ വി​വാ​ഹ​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പേ​രു​ള്ള മു​സ്‌​ലിം പു​രോ​ഹി​ത​ൻ ഇതിനിടെ രംഗത്തെത്തിയിരുന്നു. ത​നി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കിയാണ് അദ്ദേഹം കോടതിയിൽ എത്തിയത്. എന്നാൽ അതൊന്നും കാണുവാനുള്ള കണ്ണ് കോടതിയ്ക്ക് ഉണ്ടായില്ലെന്നുള്ളതാണ് സത്യം. 

വി​ധി​ന്യാ​യം കേ​ട്ട പെ​ൺ​കു​ട്ടി കോ​ട​തി​മു​റി​യി​ൽ പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉദ്ധരിച്ച് പാക് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

16, വെറും 16 വയസ്സാണ് പാ​ക്കി​സ്താ​നി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം. പക്ഷേ മരിയയ്ക്ക് 19 വ​യ​സാ​യി എ​ന്നാണ് നാ​കാ​ഷ് വാ​ദി​ച്ചത്. എന്നാൽ മ​രി​യ​യു​ടെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റും സ്കൂ​ൾ രേ​ഖ​ക​ളും പ്ര​കാ​രം അ​വ​ൾ​ക്ക് വെറും  14 വ​യ​സാ​ണ്. അതായത് സംഭവം നടന്നത് ഇവിടെയാണെങ്കിൽ ഓടിച്ചിട്ട് പിടിച്ച് പോക്സോയും ചുമത്തി അകത്തിടേണ്ട കുറ്റം.  

പാകിസ്താനിൽ ഇതൊക്കെ സർവ്വസാധാരണമണെന്നാണ് അവിടെ നിന്നുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്നത്. പ്ര​തി​വ​ർ​ഷം ആ​യി​ര​ത്തോ​ളം ക്രൈ​സ്ത​വ, ഹി​ന്ദു സ്ത്രീ​ക​ളെ​യും പെ​ൺ‌​കു​ട്ടി​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​തം​മാ​റ്റി നി​ർ​ബ​ന്ധി​ത വി​വാ​ഹം കഴിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല കോ​ട​തി​യി​ൽ എ​ത്തു​ന്ന കേ​സു​ക​ളി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടാറാണ് പതിവെന്നും പാകിസ്താനിലെ മനുഷ്യാവകവശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.