ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്; സെറ്റ് മുണ്ടില്‍ ഫോട്ടോഷൂട്ട്‌ വിശേഷങ്ങള്‍ പങ്കുവെച്ച് സരയു

single-img
29 June 2020

നടി സരയു സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച സെറ്റുസാരി ധരിച്ചഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ കൂടെ എഴുതിയ കുറിപ്പുമാണ് ഇപ്പോള്‍ വൈറൽ ആകുന്നത്. പച്ച നിറത്തിലെ കരയുള്ള സെറ്റുമുണ്ടും പച്ച ബ്ലൗസിലും തനി നാട്ടിന്‍പുറം സുന്ദരിയായാണ് സരയുവിന്റെ പുതിയ രൂപം.

സരയു എഴുതിയ കുറിപ്പ് ഇങ്ങിനെ:

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്… പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്… പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ…ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ… പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ… അതിലെ ഒരു പാവം പച്ചക്കര !!!