അശ്ലീല വീഡിയോ നിർമ്മാണ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ്; 28 പോലീസുകാർ നിരീക്ഷണത്തിൽ

single-img
30 May 2020

അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന കേസില്‍ തമിഴ്നാടിലെ കേസിൽ സേലത്ത് അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടുകൂടി സേലത്തെ 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂരിലെ ഗവന്മേന്റ്റ് എൻജിനീയറിംഗ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ക്വറന്റീൻ കേന്ദ്രത്തിലാണ് പോലീസുകാരെ പാർപ്പിച്ചിരിക്കുന്നത്.നഗരത്തില്‍ ബ്യൂട്ടി പാർലർ നടത്തുന്ന 35 കാരനും കൂട്ടാളികളായ കൃഷ്ണൻ(36), അജയ് (28) എന്നിവരുമാണ് അശ്ലീല വീഡിയോ നിർമ്മിച്ചെന്ന പരാതിയിൽ അറസ്റ്റിലായത്.

ഭര്‍ത്താവ് മരണപ്പെട്ട യുവതിയും അവരുടെ ഒരു സുഹൃത്തുമാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഇത്തരത്തില്‍ നിര്‍മ്മിച്ച അശ്ലീല വീഡിയോകൾ ഉപയോഗിച്ച് പ്രതികൾ പരാതിക്കാരിയായ യുവതികളെ പല തവണ പീഡത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അറസ്റ്റിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

തുടര്‍ന്ന് സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഈ ടെസ്റ്റില്‍ ബ്യൂട്ടി പാർലർ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പുറത്തുവന്നതോടെ സേലം ടൗൺ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഈശ്വരൻ, ഇൻസ്പെക്ടർ പളനിയമ്മൽ എന്നിവരുൾപ്പെടെ 28 ഉദ്യോഗസ്ഥരെയാണ് നിരീക്ഷണ കേന്ദ്രത്തിലാക്കിയത്.