മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി ഡികെ ശിവകുമാര്‍ രംഗത്ത്; അണിയറയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം

single-img
11 March 2020

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ടുവന്ന വിമത എംഎല്‍എമാരുമായി താന്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. തങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഒന്നും അവസാനിച്ചിട്ടില്ല. കൂടുതൽ വൈകാതെ തന്നെ അവരെല്ലാം തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് മുഖ്യമന്ത്രി കമല്‍നാഥ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും പറഞ്ഞിരുന്നു. വിശ്വാസവോട്ടെടുപ്പ് നടക്കുന്ന മാര്‍ച്ച് 18 ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാണ് ദിഗ് വിജയ് സിംഗ് പറഞ്ഞിട്ടുള്ളത്.

കോൺഗ്രസിൽ നിന്നും രാജിവെച്ചുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. തങ്ങൾ സിന്ധ്യയ്ക്ക് വേണ്ടിയാണ് രാജിവെച്ചതെന്നും പക്ഷെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന നടപടി നിരാശപ്പെടുത്തുന്നതായും എംഎല്‍എമാര്‍ പറയുകയുണ്ടായി.