ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

single-img
10 January 2020

ഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ക്കു പിറകേ ആലപ്പുഴയിലെ കാപികോ റിസോര്‍ച്ചും പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കേരളാ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. വേമ്പനാട് കായല്‍ തീരത്താണ് കാപികോ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

തീരദേശ നിയമം ലംഘിച്ച പണിതപാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹര്‍ജി തള്ളിക്കൊണ്ട്ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്.ജസ്റ്റിസ് റോഹിംഗ്ടണ്‍നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.