ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിന് തുടക്കമായി

single-img
8 December 2019

മലയാള സിനിമകൾക്ക് രാജ്യാന്തര തലത്തിൽ വിപണന സാധ്യതകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിന് തുടക്കമായി. സിനിമ മാർക്കറ്റിംഗിലെ നൂതന സാധ്യതകൾക്കൊപ്പം പുതുമകൾ ആഗ്രഹിക്കുന്നവർക്കുള്ള പ്രോത്സാഹനം കൂടിയാണ് ഫിലിം മാർക്കറ്റെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍,സജിന്‍ബാബു,ദേവദാസ് കല്ലുരുട്ടി,മോനി ശ്രീനിവാസന്‍ തുടങ്ങിയവർ ആദ്യദിവസം ഫിലിംമാര്‍ക്കറ്റില്‍ ചിത്രങ്ങളുമായി എത്തി.

സ്റ്റുഡിയോണ്‍ മോജോ സി ഇ ഒ രാധാകൃഷ്ണന്‍ രാമചന്ദ്രന്‍,എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജൂഡി ഗ്ലാഡ്സ്റ്റന്‍ ,പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്‌സ്), സുചിത്ര രാമന്‍ (ടെക് ജി തിയേറ്റര്‍), ജിബ്‌നു ജെ ജേക്കബ് (വിന്റീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവർ വിവിധ കമ്പനികളുടെ മാർക്കറ്റിങ് പ്രതിനിധികളായി പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ,സെക്രട്ടറി മഹേഷ് പഞ്ചു ,സിബി മലയിൽ , ഉമാ ഡാ ക്യൂൻഹ ,നിർമാതാവ് ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു . ഫിലിം മാർക്കറ്റ് ഡിസംബർ 12 നു സമാപിക്കും