തൃശൂരില്‍ നാല് സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി

single-img
7 November 2019

തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് സമീപം മേലൂരിൽ നാല് സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെ വെള്ളിയാഴ്ച വൈകിട്ടാണ് കാണാതായത്. അന്ന് വൈകിട്ട് സ്കൂൾ വിട്ട് ഇവർ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്.

കാണാതായ വിദ്യർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം വിദ്യാർത്ഥികളെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതായി പോലീസിന് ഒരു വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു.