യുഎഇയില്‍ മലയാളി യുവതി മരിക്കാനിടയായ വാഹനാപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം

single-img
26 December 2018

റാസല്‍ഖൈമയിലെ കറാനില്‍ വാഹനാപകടത്തില്‍ മലയാളി യുവതി ദിവ്യ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. സ്ലോവാക്യയിലെ ബ്രറ്റിസ്ലാവയിലെ അപകടമാണ് റാസല്‍ഖൈമയിലെ അപകടം എന്ന പേരില്‍ പ്രചരിക്കുന്നത്.

റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഉയര്‍ന്ന് പോയ ബിഎംഡബ്ല്യു തുരങ്കത്തില്‍ ഇടിച്ച് മറിയുന്നതാണ് വീഡിയോയിലുള്ളത്. തുരങ്കത്തിന്റെ മുകളിലെ ഭിത്തിയിലിടിച്ച ബിഎംഡബ്ലു 360 ഡിഗ്രിയില്‍ മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ വാഹനത്തിനുള്ളിലുളളവര്‍ ജീവനോടെയുണ്ടെന്ന് പറയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യത്തോടുള്ള പ്രതികരണം.

എന്നാല്‍ വാഹനം ഓടിച്ച 44 കാരനായ ഡ്രൈവര്‍ നിസ്സാര പരിക്കുകളേടെ രക്ഷപ്പെട്ടു. മദ്യപാനമല്ല അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും പൊലീസ് പറഞ്ഞു. മറ്റ് വാഹനങ്ങളില്‍ ഇടിക്കാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സ്ലോവാക്യന്‍ പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ 20 ലക്ഷം പേരാണ് ഇതുവരെ കണ്ടത്.

റാസല്‍ഖൈമയിലെ കറാനില്‍ വാഹനാപകടത്തില്‍ ഹച്ച്‌സണ്‍ കമ്പനി ഉദ്യോഗസ്ഥന്‍ പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ (25)കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു സൈന്‍ ബോര്‍ഡില്‍ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും ഇവരുടെ ഏക മകന്‍ ദക്ഷിണും (2) പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ അപകടമാണ് എന്ന് തെറ്റിദ്ധരിച്ചാണ് സ്ലോവാക്യയിലെ അപകട വീഡിയോ പലരും ഷെയര്‍ ചെയ്തത്.

Neuveriteľná nehoda

NEUVERITEĽNÁ NEHODA: AUTO VYLETELO DO VZDUCHU PRI TUNELI BÔRIKDnes (20.12.2018) krátko pred 05:00 h sa stala nehoda osobného auta BMW pred tunelom Bôrik. Po dopade do tunela auto ostalo stáť na kolesách v smere jazdy Vodičovi (44 ročný Bardejovčan) sa v podstate nič nestalo, bol len jednorázovo ošetrený, v aute bol sám. Dychová skúška na alkohol bola negatívna.

Posted by Polícia Slovenskej republiky on Thursday, December 20, 2018