സാനിയ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഫൈനലില്‍

single-img
24 January 2014

sania-mirzaഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മികിസ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഹൊറിയ ടെക്കാവു സഖ്യം ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയുടെ മാത്യൂ എബ്ഡന്‍- ജാര്‍മില ഗജ്ഡസോവ സഖ്യത്തെയാണ് ഇന്തോ-റൊമാനിയന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-2. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം സാനിയ സഖ്യം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ട ശക്തമായ പോരാട്ടത്തിലൂടെയാണ് ഇന്തോ-റൊമാനിയന്‍ സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 2009-ല്‍ മഹേഷ് ഭൂപതി-സാനിയ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിരുന്നു.