യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിൽ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പങ്ക് : ഷഹബാസ് വടേരി

single-img
7 December 2023

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഷഹബാസ് വടേരി പൊലീസിന് മൊഴി നല്‍കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി നൽകിയ മൊഴിയിൽ കേസില്‍ കേരളത്തിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പങ്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഈ കര്യങ്ങൾ അറിയാമെന്നും അഞ്ച് കോടി രൂപയുണ്ടെങ്കില്‍ ആര്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാമെന്നും ഷഹബാസ് വടേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഷഹബാസ് വടേരി പറഞ്ഞു .