കേരളത്തിലെ മെട്രോകളില്‍ പബ്ബുകള്‍ വന്നേക്കും; പബ്ബുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ പോലുള്ള ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചനയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ നഗരങ്ങളില്‍ പബ്ബുകള്‍ സജീവമാണ്.എന്നാല്‍ കേരളത്തില്‍ ഒരിടത്തും അത്തരം സൗകര്യങ്ങളില്ല. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

കോണ്‍ഗ്രസുമായി ആലോചിച്ച ശേഷം മാത്രം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണമെന്ന് ശരത് പവാര്‍

കോണ്‍ഗ്രസുമായി കൂടിയാലോചിച്ച ശേഷമേ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമെടുക്കൂയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഇക്കാര്യത്തില്‍ ഇന്നുതന്നെ കോണ്‍ഗ്രസുമായി ചേര്‍ന്ന് തീരുമാനമെടുക്കും. ശിവസേന എംപി അരവിന്ദ് സാവന്തിന്റെ മന്ത്രിസഭയില്‍ നിന്നുള്ള രാജി സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് പവാര്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു.കശ്മീരിലെ ബന്ദിപുരയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന തായാണ് വിവരം. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുക യാണ്.

അലനേയും താഹയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും

മാവോയിസ്റ്റെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം. ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് കോടതി യില്‍ അപേക്ഷ നല്‍കും. ജില്ലാ കോടതിയിലാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കുക.

ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

ശിവസേനാ നേതാവും എംപിയുമായ അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകര ണത്തിനായി എന്‍സിപി മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് സാവന്തിന്റെ രാജി. കേന്ദ്രമന്ത്രി സഭയിലെ ഏക ശിവസേന അംഗമായ സാവന്തിന്റെ രാജിയിലൂടെ ബിജെപിയുമായുള്ള ബന്ധം ശിവസേന ഉപേക്ഷിച്ചിരിക്കുകയാണ്.

വാളയാര്‍ കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളു ടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് വീട്ടുകാര്‍ ഹൈക്കോടതി യിലെത്തുന്നത്. പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും കുട്ടികളുടെ മരണം ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറാ യിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതി ലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു.

ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തം

അതേസമയം എൻസിപി അധ്യക്ഷൻ ശരത് പവാർ ഉദ്ദവ് താക്കറയെ ഫോണിൽ വിളിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആശംസ അറിയിച്ചു.

ശിവസേന ജനവിധിയെ അപമാനിച്ചു; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി

അതേസമയം കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബിജെപി അഭിപ്രായപ്പെട്ടു.

ശിവസേനയ്ക്ക് പിന്തുണ; മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ്

ഇന്ന് റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.