കൈവെക്കാത്ത മേഖലകളില്ല; പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനെന്ന് വിവേക് ഒബ്രോയ്

single-img
28 June 2022

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് ഈ സിനിമയിൽ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

കടുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വിവേക് ഒബ്രോയ്. ‘സിനിമയിൽ പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല, അഭിനയം, പാട്ട്, ഡാന്‍സ് , സിനിമ നിർമ്മാണം , സംവിധാനം . ഈ രീതിയിൽ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് പൃഥ്വിരാജ്, സിനിമക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നെ ഒരുപാട് രീതിയില്‍ പൃഥ്വിരാജ് സ്വാധിനിച്ചിട്ടുണ്ട്.’; വിവേക് ഒബ്രോയ് പറഞ്ഞു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.